ബക്രീദ് പ്രമാണിച്ച് ജൂൺ 6 വെള്ളിയാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധിയായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഇത് അറിയിച്ചത്.